20 August Tuesday

മോഡിയെ കാണുംമുമ്പ് ഭീഷണിയുമായി ട്രംപ്

സ്വന്തം ലേഖകൻUpdated: Friday Jun 28, 2019

ന്യൂഡൽഹി
അമേരിക്കന്‍ ഉൽപ്പന്നങ്ങൾക്ക‌് ഇന്ത്യ ചുമത്തിയ ഇറക്കുമതി തീരുവ പിൻവലിച്ചേ പറ്റൂവെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയിൽ  ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റ പരസ്യ ഭീഷണി.

ഇന്ത്യയിലെത്തിയ അമേരിക്കൻ വിദേശസെക്രട്ടറി മൈക്ക‌് പോംപിയോ വിദേശമന്ത്രി എസ‌് ജയ‌്ശങ്കറുമായി നടത്തിയ കൂടിക്കാഴ‌്ചയിലും ഇക്കാര്യത്തില്‍  സമ്മർദം ചെലുത്തി.ഇന്ത്യ കാലങ്ങളായി അമേരിക്കന്‍ ഉൽപ്പന്നങ്ങള്‍ക്ക് ഉയർന്ന തീരുവ ചുമത്തുകയാണെന്നും ഇതംഗീകരിക്കാനാകില്ലെന്നും ട്രംപ്  ട്വീറ്റിൽ പറയുന്നു. സുഹൃദ‌്‌രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇത്തരം തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നാണ‌് ജയ‌്ശങ്കറും പോംപിയോയും കഴിഞ്ഞദിവസം സംയുക്തവാർത്താസമ്മേളനത്തിൽ പ്രതികരിച്ചത‌്. എന്നാൽ, നയതന്ത്രമാർഗം  ഉപേക്ഷിച്ച‌് സമ്മർദവും ഭീഷണിയും പ്രയോഗിക്കുകയാണ‌് ട്രംപ്.

വ്യാപാര–-വാണിജ്യബന്ധങ്ങളിൽ മുൻഗണനാപദവിയുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന‌് ഇന്ത്യയെ അമേരിക്ക അടുത്തിടെ ഒഴിവാക്കി.
630 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ തീരുവയില്ലാതെ അമേരിക്കയിൽ ഇറക്കുമതി ചെയ്യാനുള്ള അവസരമാണ‌്  ഇതോടെ ഇല്ലാതായത‌്. പ്രതിരോധസംഭരണമേഖലയിൽ അടക്കം ഇന്ത്യൻ വിപണി പൂർണമായും തുറന്നുകൊടുക്കണമെന്നതാണ‌് അമേരിക്കയുടെ ആവശ്യം. 1994ലെ  ഗാട്ട‌് കരാർ വ്യവസ്ഥകളുടെ ലംഘനമാണിത്. അമേരിക്കന്‍ തീരുമാനത്തിനെതിരെ ലോകവ്യാപാരസംഘടനയുടെ ട്രിബ്യൂണലിനെ സമീപിക്കാൻ ഇന്ത്യക്ക‌് കഴിയും.

എന്നാൽ, അമേരിക്കൻ നടപടിയെ നിയമപരമായി ചോദ്യംചെയ്യാൻ  മോഡിസർക്കാർ തയ്യാറല്ല. മാത്രമല്ല, അമേരിക്കയിൽനിന്ന‌്  വൻതോതിൽ  എണ്ണ ഇറക്കുമതി ചെയ്യണമെന്ന ആവശ്യത്തിനും ബിജെപി സർക്കാർ വഴങ്ങി. ഇറാനിൽനിന്നുള്ള എണ്ണഇറക്കുമതി ഇന്ത്യ  പകുതിയായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top