കോലാലംപുർ
ഏഷ്യ സന്ദർശനത്തിന് തുടക്കമിട്ട് സിംഗപ്പുരിൽ എത്തിയ അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി പ്രധാനമന്ത്രി ലീ സിയെൻ ലൂങ്, പ്രസിഡന്റ് ഹലിമാ യാക്കോബ്, മറ്റു മന്ത്രിമാർ എന്നിവരുമായി ചർച്ച നടത്തി. ഉക്രയ്‌ൻ യുദ്ധം, കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, പരസ്‌പര ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്തു.
ചൊവ്വാഴ്ച മലേഷ്യയിലെത്തി അധോസഭാ സ്പീക്കർ അസർ അസീസൻ ഹാരൂണുമായി പെലോസി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ദക്ഷിണ കൊറിയ സന്ദർശിക്കുന്ന അവർ, ബുധനാഴ്ച ജപ്പാനിലെത്തിയേക്കും. തയ്‌വാൻ സന്ദർശനമുണ്ടാകുമോയെന്നും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, പെലോസി തയ്‌വാൻ സന്ദർശിച്ചാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ചൈന ആവർത്തിച്ചു.
പെലോസി തായ്‌വാൻ സന്ദർശിച്ചാൽ ചൈനീസ് സൈന്യം നോക്കിനിൽക്കില്ലെന്ന് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..