02 April Sunday

തലച്ചോർ തിന്നുന്ന അമീബ: 
ദക്ഷിണ കൊറിയയിൽ മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 28, 2022


സോൾ
മനുഷ്യന്റെ തലച്ചോറിനെ തകരാറിലാക്കുന്ന അമീബമൂലമുള്ള അണുബാധ സ്ഥിരീകരിച്ച്‌ ദക്ഷിണ കൊറിയ. നെഗ്ലേരിയ ഫൗളേരി എന്ന പേരില്‍ അറിയപ്പെടുന്ന അണുബാധയിലൂടെ അമ്പതുകാരന്‍ മരിച്ചു.  തായ്‌ലൻഡിൽനിന്നാണ് ഇയാള്‍ രോഗബാധിതനായതെന്നാണ് കണ്ടെത്തല്‍. നാല് മാസത്തോളം തായ്‌ലൻഡിൽ താമസിച്ചിരുന്ന ഇയാൾ, ഡിസംബർ 10ന് കൊറിയയിലേക്ക് മടങ്ങുന്നതിന് മുമ്പാണ് രോഗം ബാധിച്ച് മരിച്ചത്. അണുബാധ കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെഡിസിഎ)സ്ഥിരീകരിച്ചു.ശുദ്ധജല തടാകങ്ങളിലും നദികളിലും മണ്ണിലുമായി ജീവിക്കുന്ന രോ​ഗകാരിയായ ഈ അമീബ, മൂക്കിലൂടെയാണ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top