24 May Friday

ട്രംപ‌ിനെ വേട്ടയാടി മ്യൂള്ളർ റിപ്പോർട്ട‌്

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

വാഷിങ‌്ടൺ
2016ലെ അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിൽ നിരന്തരം ട്രംപ‌് ഇടപെട്ടതായി മ്യൂള്ളറുടെ റിപ്പോർട്ട‌്. റഷ്യൻ ഇടപെടലിൽ ട്രംപ‌് നിഷ്കളങ്കനാണെന്ന് സാക്ഷ്യപ്പെടുത്തണമെന്ന‌് ട്രംപ‌് നേരിട്ട‌് നിർദേശിച്ചതായും 448 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. നേരിട്ട‌് ഒന്നും പരാമർശിക്കുന്നില്ലെങ്കിലും കുറ്റവിമുക്തനാകുന്നില്ല. ട്രംപിന്റെ പ്രചാരണവിഭാഗവും റഷ്യയുമായുള്ള ഇടപെടലിനെയും ബന്ധിപ്പിക്കുന്ന തെളിവുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട‌്.

അന്വേഷണം തടസ്സപ്പെടുത്താനായി ട്രംപ‌് ശ്രമിച്ചതായും പരാമർശിക്കുന്നു. അന്വേഷണത്തിൽ ട്രംപ‌് കൈകടത്തിയത‌് ഗൗരവകരമായ കുറ്റമാണെന്നാണ‌് ഡെമോക്രാറ്റുകളുടെ വാദം. ട്രംപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട‌് ട്രംപിന്റെ വിശ്വസ്തനും അറ്റോർണി ജനറലുമായ ജനറൽ വില്യം ബാർ രംഗത്തെത്തി. നീണ്ട അന്വേഷണത്തിനൊടുവിലാണ‌് മുൻ എഫ‌്ബിഐ ഡയറക്ടറും സ്പെഷ്യൽ കോൺസലുമായ മ്യൂള്ളർ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top