മിസ് ദക്ഷിണാഫ്രിക്ക സോസിബിനി ടൂൺസി വിശ്വസുന്ദരി

അറ്റ്‌ലാന്റ > മിസ് ദക്ഷിണാഫ്രിക്ക സോസിബിനി ടൂൺസിക്ക് ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം. 90 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളെ പരാജയപ്പെടുത്തിയാണ് ഇരുപത്താറുകാരിയായ ടൂൺസിയുടെ നേട്ടം. മിസ് പ്യൂർട്ടോ റിക്കോ മാഡിസൺ ആൻഡേഴ്‌സൺ രണ്ടാംസ്ഥാനവും മെക്‌സിക്കോക്കാരി ആഷ്‌ലി ആൽവിഡ്രസ് മൂന്നാംസ്ഥാനവും നേടി. ജോർജിയയിലെ അറ്റ്‌ലാന്റയിൽ നടന്ന ചടങ്ങിൽ 2018ലെ വിശ്വസുന്ദരി കാട്രിയോണ ഗ്രേ ടൂൺസിയെ കിരീടമണിയിച്ചു. മിസ് ഇന്ത്യ വർത്തിക സിങ് ആദ്യ ഇരുപതിൽ ഇടം നേടി.









0 comments