18 June Friday

മി​ഗേല്‍ ഡിയാസ് കനേല്‍ ക്യൂബന്‍ പാര്‍ടി നായകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021

ഹവാന > ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി(പിസിസി)യുടെ  ഒന്നാം സെക്രട്ടറിയായി  പ്രസിഡന്റ് മി​​ഗേല്‍ ഡിയാസ് കനേല്‍ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച സമാപിച്ച പിസിസിയുടെ എട്ടാമത്  കോണ്‍​ഗ്രസില്‍ റൗള്‍ കാസ്ട്രോയുടെ പിന്‍​ഗാമിയായാണ്‌ മി​ഗേല്‍ നിയുക്തനായത്. പുതിയ കേന്ദ്രകമ്മിറ്റിയാണ് ആദ്യ യോ​ഗത്തില്‍ ഒന്നാംസെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോ അം​ഗങ്ങളെയും മറ്റും തെര‍ഞ്ഞെടുത്തത്.

പാര്‍ടിയെയും സര്‍ക്കാരിനെയും നയിക്കാന്‍ കെല്‍പ്പുള്ള യുവവിപ്ലവകാരി എന്ന നിലയില്‍ മി​ഗേല്‍ ഡിയാസിനെ തെരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി തീരുമാനത്തെ റൗള്‍ അഭിനന്ദിച്ചു. "എന്നിലര്‍പ്പിതമായ കൃത്യം നിറവേറ്റാനായതില്‍ സംതൃപ്തനാണ്. പാര്‍ടിയുടെ പോരാളിയായി തുടരും. നാടിനുവേണ്ടി ജീവിതാവസാനംവരെ  എന്നാലാകുന്ന  എളിയ സംഭാവന ചെയ്യും', റൗള്‍ പറഞ്ഞു. പുതുതലമുറയ്ക്ക് വഴിയൊരുക്കാൻ പാര്‍ടിയുടെ പരമോന്നത സ്ഥാനം ഒഴിയുമെന്ന് റൗള്‍ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രകമ്മിറ്റി അം​ഗങ്ങള്‍ക്ക് അറുപതു വയസ്സും  പാര്‍ടി നേതൃത്വ സ്ഥാനങ്ങളിലേക്ക് 70 വയസ്സുംവരെ പ്രായപരിധിയും കോണ്‍​ഗ്രസില്‍ നിശ്ചയിക്കപ്പെട്ടു.  ക്യൂബന്‍ വിപ്ലവത്തിന്റെ ചരിത്രപരമായ തുടര്‍ച്ചയ്‌ക്ക് കരുത്തുപകര്‍ന്നുകൊണ്ടാണ് എട്ടാം ​കോണ്‍​ഗ്രസ് സമാപിക്കുന്നതെന്ന് ചുമതലയേറ്റ്‌ മി​​ഗേല്‍  ഡിയാസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top