20 March Wednesday

മാര്‍ട്ടിന്‍ ഷ്‌ക്രേലി കുറ്റക്കാരന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 6, 2017

വാഷിങ്ടണ്‍ > മരുന്നുകമ്പനികളുടെ ഓഹരിതട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചെന്ന കേസില്‍ പ്രതിയായ മുന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ ഷ്‌ക്രേലി കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി കണ്ടെത്തി. എച്ച്‌ഐവിക്കുള്ള മരുന്നിന്റെ വില 2015ല്‍ ഒറ്റദിവസംകൊണ്ട് പതിന്മടങ്ങ് വര്‍ധിച്ചതടക്കമുള്ള ഗുരുതരകുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്. അമേരിക്കയിലെ  ഏറ്റവും വെറുക്കപ്പെട്ടവന്‍ എന്നാണ് മാര്‍ട്ടിന്‍ ഷ്‌ക്രേലിയെ മാധമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.
 
ഓഹരിയില്‍ തട്ടിപ്പിനും തട്ടിപ്പിനായി ഗൂഢാലോചന നടത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ്. നിലവില്‍ ജാമ്യത്തിലുള്ള പ്രതി ഗുരുതരമായ നിരവധി കുറ്റങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top