08 August Saturday

മലാലയ്‌ക്ക്‌ ഓക്‌സ്‌ഫഡ്‌ ബിരുദം

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020


ലണ്ടൻ
പാകിസ്ഥാനിൽ പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയർത്തിയതിന്‌ തലയിൽ താലിബാൻ ഭീകരരുടെ വെടിയേറ്റശേഷം അൽഭുതകരമായി മരണത്തെ അതിജീവിച്ച മലാല യൂസഫ്‌സായ്‌ ഓക്‌സ്‌ഫഡ്‌ സർവകലാശാലയിൽനിന്ന്‌ ബിരുദം നേടി. തത്വശാസ്ത്രം, രാഷ്‌ട്രമീമാംസ, സാമ്പത്തികശാസ്‌ത്രം എന്നീ വിഷയങ്ങളിലാണ്‌ ബിരുദം. 2014ൽ ഏറ്റവും ചെറിയ പ്രായത്തിൽ (17വയസ്സ്‌) സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്നയാളായി.

ഓക്‌സ്‌ഫഡിന്റെ ലേഡി മാർഗരറ്റ്‌ ഹാൾ കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രം മലാല ട്വിറ്ററിലൂടെ പുറത്തുവിട്ടു. വടക്കുകിഴക്കൻ പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിൽനിന്നുള്ള മലാലയ്‌ക്ക്‌ നേരെ 2012 ഡിസംബറിലായിരുന്നു വധശ്രമം.  ബ്രിട്ടനിലെ വിദഗ്ധചികിത്സയിലൂടെ രക്ഷപ്പെട്ട മലാല തുടർന്ന്‌ ബ്രിട്ടനിൽത്തന്നെ താമസമാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top