18 August Thursday

റെയില്‍ പ്രക്ഷോഭത്തിന് ഉജ്വല പരിസമാപ്തി ; മൂന്നാം നാളും യുകെ സ്തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


ലണ്ടന്‍
മൂന്നുദിവസത്തെ റെയില്‍വേ പണിമുടക്കിന്റെ അവസാന 24 മണിക്കൂറിലും ആളൊഴിഞ്ഞ് ബ്രിട്ടനിലെ റെയില്‍വേ സ്റ്റേഷനുകള്‍. റെയില്‍വേ വ്യവസ്ഥകളിലും ശമ്പളപ്രശ്നത്തിലും പ്രതിഷേധിച്ച് ശനിയാഴ്ച 40,000 അം​ഗങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ചൊവ്വ, വ്യാഴം ദിവസങ്ങളിലും റെയില്‍ മാരിടൈം ട്രാന്‍സ്പോര്‍ട്ട്‌ യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സമരം നടത്തി.

റെയില്‍ കമ്പനികള്‍ തസ്തികള്‍ വെട്ടിക്കുറയ്‌ക്കാനും ശമ്പളം കുറയ്ക്കാനുമുള്ള നീക്കത്തിലാണ്. കോവിഡ് കാലത്ത് മുന്‍നിര പോരാളികളെന്ന് വിശേഷിപ്പിച്ച റെയില്‍ തൊഴിലാളികളെ ആക്രിയായി വലിച്ചെറിയുന്നത് അം​ഗീകരിക്കാന്‍ കഴിയില്ലെന്ന് യൂണിയന്‍ സെക്രട്ടറി മൈക് ലിഞ്ച് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top