17 October Thursday

ചൈനയില്‍ "ലെക്കിമ' ചുഴലിക്കാറ്റില്‍ 45 മരണം; 16 പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

ബീജിങ്‌> ചൈനീസ് തീരമേഖലയെ കീഴ്മേല്‍ മറിച്ച  ലെക്കിമ ചുഴലിക്കാറ്റില്‍ മരണം 45 ആയി. 16 പേരെ കാണാതായി. പത്തുലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. സെജിയാങ്‌, ഷാൻഡോങ്‌, അൻഹൂയി പ്രവിശ്യകളിലാണ് ചുഴലിക്കാറ്റ് നാശംവിതച്ചത്. 3200 വിമാനസർവീസ് റദ്ദാക്കി. സെന്‍ജിയാങ്ങില്‍മാത്രം ചുഴലിക്കാറ്റ് 66 ലക്ഷം പേരെ നേരിട്ട് ബാധിച്ചു.   വൈദ്യുതി, വാർത്താവിനിമയ വിതരണം എന്നിവ വ്യാപകമായി തടസ്സപ്പെട്ടു. മേഖലയിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. ഈ വർഷം ചൈനയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്.
 


പ്രധാന വാർത്തകൾ
 Top