22 February Friday

ചെയുടെ പ്രശസ്ത ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ റെനെ ബറി ഓര്‍മയായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 23, 2014
ജനീവ: വിമോചനപ്പോരാളി ചെ ഗുവേരയുടെയും വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെയും അത്യപൂര്‍വ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ സ്വിറ്റ്സര്‍ലന്‍ഡുകാരനായ ഫോട്ടോഗ്രാഫര്‍ റെനെ ബറി (81) ഓര്‍മയായി. ചുരുട്ട് വലിക്കുന്ന ചെയുടെ ഏറെ പരിചിതമായ ചിത്രം 1963ല്‍ ക്യൂബയില്‍ എത്തിയാണ് പകര്‍ത്തിയത്. പിക്കാസോയുടെ ചിത്രമെടുത്തത് 1957ല്‍. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ തുറന്ന ജീപ്പില്‍ നില്‍ക്കുമ്പോഴുള്ള പ്രശസ്തമായ ചിത്രം 1946ല്‍ 13-ാം വയസ്സിലാണ് റെനെ ബറി ക്യാമറയില്‍ പകര്‍ത്തിയത്. മാഗ്നം ഫോട്ടോ ഏജന്‍സിക്കുവേണ്ടിയാണ് ബറി ഫോട്ടോയെടുത്തിരുന്നത്.
പ്രധാന വാർത്തകൾ
 Top