27 September Monday

വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് 
കുവൈത്തിലേക്ക് പോകാം

അനസ് യാസിന്‍Updated: Friday Jul 30, 2021


മനാമ  
രണ്ടുഡോസ് വാക്സിനെടുത്ത പ്രവാസികൾക്കു പ്രവേശനം അനുവദിച്ച്‌ കുവൈത്ത്‌. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രവേശനവിലക്ക് നീക്കിയത്. ഞായറാഴ്‌ചമുതൽ പ്രവേശിക്കാം.

ഫൈസർ, മേഡേണ, ആസ്ട്രസെനക എന്നിവയുടെ രണ്ട് ഡോസോ ജോൺസൻ ആൻഡ്‌ ജോൺസൻ ഒറ്റ ഡോസോ എടുത്തവർക്കാണ്‌ പ്രവേശനം നൽകുക. ഇന്ത്യയിലെ കോവിഷീൽഡ് വാക്‌സിൻ കുവൈത്ത് അംഗീകരിച്ചിട്ടുണ്ട്.

തിരികെ വരുന്നവർക്ക് കാലാവധിയുള്ള ഇഖാമയും യാത്രയ്‌ക്കുമുമ്പ്‌ 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആർ പരിശോധന സർട്ടിഫിക്കറ്റും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top