25 May Monday

"രേഖകളെല്ലാം സൂക്ഷിച്ചോളൂ, എന്‍പിആറിന് ഉപകാരപ്പെടും'; ഭീഷണിയുമായി കര്‍ണാടക ബിജെപിയുടെ ട്വീറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

ന്യൂഡൽഹി >  ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വീഡിയോ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ ട്വീറ്റ് വിവാദമാകുന്നു. മുസ്ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം "രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികയ്‌ക്ക് ഉപകാരപ്പെടും'. എന്നായിരുന്നു ബിജെപി കര്‍ണാട ഘടകത്തിന്‍റെ ട്വീറ്റ്. എന്‍പിആറിനെ സംബന്ധിച്ച് ആശങ്കവേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പൊഴും ഭീഷണിപ്പെടുത്തുന്ന തരത്തിലാണ്‌ ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ട്വീറ്റ്.

എന്‍പിആറിന് ഒരു രേഖയും ശേഖരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സാധാരണ നടപടിക്രമം മാത്രമാണ് എന്‍പിആര്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പറഞ്ഞത്. എന്‍പിആറുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ ഒന്നിന് സെന്‍സസ് പ്രക്രിയ ആരംഭിക്കും.


 


പ്രധാന വാർത്തകൾ
 Top