23 January Wednesday

മാധ്യമപ്രവർത്തകരെ വിട്ടയക്കില്ലെന്ന് മ്യാന്‍മര്‍ കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

നെയ്‌പിതൊ > രോഹിൻഗ്യൻ മുസ്ലിങ്ങളെ അടിച്ചമർത്തുന്നത‌് റിപ്പോർട്ട‌് ചെയ്യാനെത്തിയ  മാധ്യമപ്രവർത്തകരെ വിട്ടയക്കാനാകില്ലെന്ന‌് മ്യാൻമര്‍ കോടതി. ഏഴുവർഷം തടവിനു ശിക്ഷിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട‌് രണ്ട‌് മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ‌് തീരുമാനം.

രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്നതാണ‌് കുറ്റം. വിധിക്കെതിരെ മനുഷ്യാവകാശ സംഘടനകളും‌ വിദേശ രാജ്യങ്ങളും കടുത്ത അതൃപ്തി രേഖപ്പെടുത്തി.  പതിറ്റാണ്ടുകൾ നീണ്ട സൈനികഭരണത്തിന‌ു ശേഷവും മ്യാൻമറിൽ മാധ്യമസ്വാതന്ത്ര്യമില്ലാത്തത‌് ദുഃഖകരമാണെന്ന‌് മ്യാൻമറിലെ യൂറോപ്യൻ അംബാസഡർ ക്രിസ്റ്റിൻ ഷിമ‌്ത്തും പറഞ്ഞു.

സർക്കാരിന്റെ ആധികാരിക രേഖകൾ കൈവശം വച്ചെന്ന‌് ആരോപിച്ചാണ‌് ഇരുവരെയും ഡിസംബർ 12ന‌് യാൻഗൂണിൽ പൊലീസ‌് അറസ്റ്റ‌് ചെയ്യുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top