09 August Sunday

ജീൻ കാസ്‌ടെക്സ്‌ പുതിയ ഫ്രാൻസ്‌ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


പാരീസ്‌
ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ പുനർ രൂപീകരണത്തിന്റെ ഭാഗമായി ജീൻ കാസ്‌ടെക്സിനെ‌ പുതിയ ഫ്രാൻസ്‌ പ്രധാനമന്ത്രിയായി നിശ്ചയിച്ചു.
കോവിഡ്‌ നിയന്ത്രണവിധേയമായ ശേഷം ഫ്രാൻസിലെ പുനരാരംഭ പ്രവർത്തനങ്ങൾ രൂപീകരിച്ചത്‌ കാസ്‌ടെക്സായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന എഡ്വാർഡ്‌ ഫിലിപ് വെള്ളിയാഴ്ച രാവിലെ രാജിവച്ചു.സാമ്പത്തികമേഖല പുനരുജ്ജീവിപ്പിക്കുന്നതിനാണ് തീരുമാനമെന്നാണ്‌ ഔദ്യോഗിക ഭാഷ്യം.  ഫ്രാൻസിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മാക്രേണിന്റെ പാർടി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. തുടർന്നാണ്‌ സർക്കാർ പുനർരൂപീകരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top