29 February Saturday

ഇസ്രയേലിൽ ഇടതുപക്ഷ ഐക്യം; തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ജെറുസലേം > ഇസ്രയേലിൽ 11 മാസത്തിനിടെ മൂന്നാംവട്ടം പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ മാർച്ചിൽ നടക്കാനിരിക്കെ രണ്ട്‌ പ്രധാന ഇടതുപക്ഷ പാർടികൾ ഒന്നിച്ച്‌ മത്സരിക്കാൻ തീരുമാനിച്ചു. മെറെറ്റ്‌സ്‌, ലേബർ ഗെഷെർ പാർടികൾ ഒറ്റ സ്ഥാനാർഥിപ്പട്ടിക ഇറക്കി മത്സരിക്കുന്നത്‌ പാർലമെന്റിൽ ഇടതുപക്ഷബലം വർധിപ്പിക്കും. ഏപ്രിലിലും സെപ്‌തംബറിലും തെരഞ്ഞെടുപ്പുകളിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ്‌ വീണ്ടും തെരഞ്ഞെടുപ്പ്‌.

പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ്‌ പാർടിയും മുൻ സേനാതലവൻ ബെന്നി ഗാന്റ്‌സിന്റെ മധ്യപക്ഷ ബ്ലൂ ആൻഡ്‌ വൈറ്റ്‌ പാർടിയും ഒപ്പത്തിനാപ്പം എന്ന നിലയിലായിരുന്നു  രണ്ടുതവണയും ഫലം. ഭൂരിപക്ഷമില്ലെങ്കിലും നെതന്യാഹു പ്രധാനമന്ത്രി എന്ന നിലയിൽ പാർലമെന്ററി പരിരക്ഷ തേടിയിട്ടുണ്ട്‌. 120 അംഗ പാർലമെന്റിലേക്ക്‌ സെപ്‌തംബറിൽ ലേബർ ഗെഷെറിന്‌ ആറും മെറെറ്റ്‌സിന്‌ അഞ്ചും സീറ്റാണ്‌ ലഭിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top