21 June Friday

ഐഎസ‌് തകർന്നു; ബഗൗസിൽ എസ‌്ഡിഎഫ‌് വിജയക്കൊടി നാട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

ദമാസ‌്കസ‌് > ഇറാഖും സിറിയയും പിടിച്ചടക്കിയ ഐ‌എസ‌്ഐഎസിന്റെ അവസാന കേന്ദ്രവും തിരിച്ചുപിടിച്ചതായി സിറിയൻ ഡെമോക്രാറ്റിക‌് ഫോഴ‌്സസ‌് (എസ‌്ഡിഎഫ‌്) പ്രഖ്യാപിച്ചു. അമേരിക്കൻ പട്ടാളത്തിന്റെ സഹായത്തോടെയായിരുന്നു നാലു വർഷം നീണ്ട‌ യുദ്ധം. ഭീകരവാദി സംഘടനയായ ഐഎസ‌്ഐഎസ‌ിനെ (ഇസ‌്ലാമിക‌് സ‌്റ്റേറ്റ‌് ഓഫ‌് ഇറാഖ‌് ആൻഡ‌് സിറിയ) കീഴടക്കിയതായി  എസ‌്ഡിഎഫ‌് ഉദ്യോഗസ്ഥൻ ശനിയാഴ‌്ച ട്വിറ്ററിൽ അറിയിച്ചു. ബഗൗസിൽ എസ‌്ഡിഎഫ‌് വിജയക്കൊടി നാട്ടി. ‌

ഇവിടങ്ങളിലുള്ള സാധരണക്കാരെയും കീഴടങ്ങിയ ഭീകരവാദികളെയും നേരത്തെ ഒഴിപ്പിച്ചിരുന്നു. ഐഎസ‌ിന്റെ അവസാന താവളമായ ബഗൗസിൽ കനത്ത പോരാട്ടം നടക്കുകയാണെന്ന‌് വെള്ളിയാഴ‌്ച എസ‌്ഡി‌എഫ‌് തലവൻ മുസ‌്തഫ ബാലി ട്വീറ്റ‌് ചെയ‌്തിരുന്നു. ഐഎസ‌ിന്റെ നിയന്ത്രണത്തിൽ പ്രദേശങ്ങളൊന്നും ബാക്കിയില്ലെന്ന‌് വൈറ്റ‌് ഹൗസും പ്രസ‌്താവനയിറക്കി. നാലാഴ‌്ചകൊണ്ടാണ‌് ഇറാഖ‌് അതിർത്തിയിലെ ബഗൗസ‌് എസ‌്ഡിഎഫ‌് തിരിച്ചുപിടിച്ച‌ത‌്. അതേസമയം ഖലീഫ ഭരണം അവസാനിച്ചില്ലെന്ന‌് പ്രഖ്യാപിച്ച‌് അബു ഹസൻ അൽമുജാഹിറിന്റെ ശ‌ബ‌്ദരേഖ ഐഎസ‌് പുറത്തുവിട്ടു.

ഐസ‌്; ഉയർച്ചയും വീഴ‌്ചയും

അൽ ഖായ‌്ദയുടെ ശാഖയായാണ‌് 2006ൽ ഇറാഖിൽ ഐസ‌്എസ‌്ഐഎസ‌് അഥവാ ഐഎസ‌്ഐഎൽ (ഇസ്ലാമിക‌് സ‌്റ്റേറ്റ‌് ഓഫ‌് ഇറാഖ‌് ആൻഡ‌് ലാവന്റ‌്) രൂപംകൊണ്ടത‌്. 2003ലെ യുഎസ‌് അധിനിവേശത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ ഐഎസ‌ിന്റെ രൂപീകരണത്തിൽ വലിയ പങ്കുവഹിച്ചു. 2010ൽ അബൂബക്കർ അൽ ബാഗ‌്ദാദിയെ നേതാവായി പ്രഖ്യാപിച്ചു. 2011ൽ സിറിയൻ പ്രസിഡന്റ‌് ബാഷർ അൽഅസദിനെതിരെയുള്ള വിമതകലാപത്തിൽ ഭാഗമായി. ബാഗ‌്ദാദും മൊസൂളും പിടിച്ചടക്കിയതോടെ സംഘം ശക്തിപ്രാപിച്ചു. 2014ൽ ഖലീഫ ഭരണം പ്രഖ്യാപിച്ച ഐഎസിന‌് യുദ്ധം തകർത്തപ്രദേശങ്ങൾ കേന്ദ്രീകരിച്ച‌് സ്വാധീനവും സൈനികശ‌ക‌്തിയും നേടാൻ കഴിഞ്ഞു.

ലോകശ്രദ്ധ പിടിച്ചുപറ്റാൻ കൊലപാതകങ്ങളും വംശഹത്യകളും ആധുനിക സങ്കേതങ്ങ‌ളിൽ പകർത്തി നവമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു രീതി. ഐഎസ‌്  2016–-17 ൽ ഇറാഖ‌് സൈന്യം മൊസൂൾ തിരിച്ചുപിടിച്ചു.  ശക‌്തികേന്ദ്രം നഷ‌്ടമായെങ്കിലും  നൈജീരിയ, യമൻ, അഫ‌്ഗാനിസ്ഥാൻ, ഫിലിപ്പീൻസ‌് തുടങ്ങിയ ഇടങ്ങളിൽ ഇവർക്ക‌് ശാഖകളുണ്ടെന്നാണ‌് കരുതുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top