20 May Friday

ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച് ഇറാൻ

വെബ് ഡെസ്‌ക്‌Updated: Friday Dec 31, 2021

videograbbed image


തെഹ്‌റാന്‍
ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച് ഇറാന്‍. ലോകശക്തികളുമായി ആണവായുധ കരാർ സംബന്ധിച്ച് അനുനയ ചർച്ച വിയന്നയില്‍ നടക്കുന്നതിനിടെയാണ് മൂന്ന്ഗവേഷണ ഉപകരണവുമായി ഉപ​ഗ്രഹവാഹകശേഷിയുള്ള റോക്കറ്റ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച കാര്യം ഇറാന്റെ ഔദ്യോ​ഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സിമോർഗ് അഥവാ ഫീനിക്സ് റോക്കറ്റാണ് സെമ്‌നാൻ പ്രവിശ്യയിലെ മരുഭൂമിയിലെ ഇമാം ഖൊമനേയി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് അഹ്‌മദ് ഹുസൈനി പറഞ്ഞു. വിക്ഷേപണം എപ്പോഴായിരുന്നെന്നോ കാരിയറില്‍ ഉണ്ടായിരുന്ന  ഉപകരണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top