28 September Monday

ഖാസിം സൊലൈമാനി വധം; ട്രംപിനെതിരെ ഇറാന്റെ അറസ്‌റ്റ്‌ വാറണ്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

ടെഹ്റാൻ > അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇറാൻ സൈനിക കമാൻഡറായ ഖാസിം സുലൈമാനിയുടെ വധത്തിലാണ് ട്രംപിനെതിരെ വാറന്റ്. ട്രംപിന് പുറമേ ഡ്രോൺ ആക്രമണം നടത്തിയ 30 പേർക്കെതിരെയും ഇറാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രംപിനും മറ്റുള്ളവർക്കും വേണ്ടി ഇന്റർപോൾ 'റെഡ് നോട്ടീസ്' പുറപ്പെടുവിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്റർപോൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ സ്വഭാവമുള്ള കേസുകൾ സാധാരണയായി പരിഗണിക്കരുതെന്നാണ് ഇന്റർപോളിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നത്. അതിനാൽ തന്നെ ഇറാന്റെ അഭ്യർഥന ഇന്റർപോൾ സ്വീകരിക്കാനിടയില്ല.

അറസ്റ്റ് ട്രംപിന് ഭീഷണി ഉയർത്തുന്നില്ലെങ്കിലും യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ രൂക്ഷത അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ നീക്കം. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിനെതിരെയുള്ള കേസുമായി മുന്നോട്ടുപോകുമെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top