ബീജിങ്
കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്ത് 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഉടൻ ചർച്ച ചെയ്യാവുന്നതാണെന്ന് ചൈന. 11-–-ാമത് ഇന്ത്യ–-ചെെന കോർ കമാൻഡർ തല ചർച്ചയുടെ സാധ്യതയെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിച്ചപ്പോണ് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ചൈനയും ഇന്ത്യയും തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തിന് അതിർത്തിയിലെ സമാധാനം അനിവാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..