22 October Thursday

നെതർലൻഡ്‌സിലെ ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി പാസ്‌പോർട്ട്‌ അച്ചടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 18, 2020


ഹേഗ്‌
നെതർലൻഡ്‌സിലെ ഇന്ത്യക്കാർക്കായി പാസ്‌പോർട്ട്‌ അച്ചടിക്കുമെന്നറിയിച്ച്‌ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി. സ്വാതന്ത്ര്യദിനത്തിലായിരുന്നു പ്രഖ്യാപനം. എംബസിക്ക്‌ വിവിധ രേഖകൾ നൽകാനും എംബസിയിൽനിന്ന്‌ രേഖകൾ ലഭിക്കാനും തപാൽ വഴി ഉടനടി സാധിക്കുമെന്ന്‌ രാജാമണി അറിയിച്ചു. വിസ ലഭ്യമാക്കുന്ന കേന്ദ്രങ്ങളിലെ നടപടികൾ ലഘൂകരിക്കും. കേന്ദ്രങ്ങളിലെത്തേണ്ട സാഹചര്യവും ഒഴിവാക്കും. പാസ്‌പോർട്ടുകൾ ഹേഗിൽ തന്നെ അച്ചടിക്കാൻ ആലോചനയുണ്ട്‌. സമയലാഭമുണ്ടാക്കുന്നതിനാലാണ്‌ ഇത്‌ പരിഗണിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top