22 October Tuesday

വിസ കഴിഞ്ഞ 44 ഇന്ത്യക്കാർ ശ്രീലങ്കയിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

കൊളംബോ
വിസ കാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയിൽ തങ്ങിയ 44 ഇന്ത്യക്കാരെ  ഇമിഗ്രേഷൻ അധികൃതർ അറസ്റ്റുചെയ്തു.  മൂന്നു മാസം മുമ്പ്‌ വിസയുടെ കാലാവധി കഴിഞ്ഞവരാണിവർ. കൊളംബോയുടെ പ്രാന്തപ്രദേശമായ സ്ലേവ്‌ ഐലൻഡിലെ കെട്ടിടനിർമാണ സ്ഥലത്തുനിന്നാണ്‌ ഇവരെ പിടികൂടിയത്‌.

25 ‌മുതൽ 50 വയസ്സ് വരെയുള്ളവരാണ്‌ അറസ്റ്റിലായത്‌. ഇവർക്ക്‌ കൃത്യമായി കൂലി കിട്ടിയിരുന്നില്ല. ഇവരെ  തടവുകേന്ദ്രത്തിലേക്ക്‌ മാറ്റും. ഇതേ നിർമാണസ്ഥലത്ത്‌ ജോലി ചെയ്യുന്ന 18 ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുത്തതായും അധികൃതർ പറഞ്ഞു. ഇവരുടെ വിസ ഇവിടെ ജോലിക്കുള്ളതല്ല.
വിസ കാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയിൽ തങ്ങിയ സ്‌ത്രീകളടക്കം 27 പേരെ ആഗസ്തിൽ ജഫ്‌നയിൽനിന്ന്‌ അറസ്റ്റുചെയ്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top