28 January Saturday

ഇമ്രാന്റെ ആരോപണം തള്ളി 
പാക്‌ സൈന്യം

വെബ് ഡെസ്‌ക്‌Updated: Sunday Nov 6, 2022


ഇസ്ലാമാബാദ്‌
വധശ്രമത്തിനു പിന്നിൽ പാകിസ്ഥാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോപണം തള്ളി സൈന്യം. സൈന്യത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ സർക്കാർ അന്വേഷണം നടത്തണമെന്നും സൈന്യം ആവശ്യപ്പെട്ടു. പഞ്ചാബ്‌ പ്രവിശ്യയിലെ വസീറാബാദിൽവച്ച്‌ തനിക്കുനേരെയുണ്ടായ വെടിവയ്പിനു പിന്നിൽ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫ്‌, ആഭ്യന്തരമന്ത്രി റാണ സനവുള്ള, മേജർ ജനറൽ ഫൈസൽ നസീർ എന്നിവരാണെന്ന്‌ ഇമ്രാൻ വെള്ളിയാഴ്ച ആരോപിച്ചിരുന്നു.  ഇമ്രാൻ ഉയർത്തിയ ആരോപണങ്ങൾ സുപ്രീംകോടതി അന്വേഷിക്കണമെന്ന്‌ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫ്‌ ആവശ്യപ്പെട്ടു. ഇതിനായി കോടതി പൂർണ കമീഷൻ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇമ്രാനെതിരായ ആക്രമണത്തിൽ രാജ്യത്തെങ്ങും പിടിഐ പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top