11 July Saturday

ഹൈഡ്രോക്സിക്ലോറോക്വിൻ ഡബ്ല്യുഎച്ച്‌ഒ വിലക്കി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


ജനീവ
സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർന്നതോടെ കോവിഡ്‌ ചികിത്സയ്ക്കായി‌ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത്‌  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) വിലക്കി. മറ്റു രോഗികളെ അപേക്ഷിച്ച്‌ മലമ്പനിമരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്ന കോവിഡ്‌ ബാധിതർ ഹൃദയസംബന്ധമായ തകരാറുകളുണ്ടായി‌  മരിക്കാനിടയുണ്ടെന്ന്‌  പഠനം വ്യക്തമായിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത്‌  ഫലപ്രദമല്ലെന്നും കോവിഡ്‌ രോഗികൾ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മെഡിക്കൽ ജേർണലായ ‘ലാൻസെറ്റി’ന്റെ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. ആശുപത്രികളിലെ പ്രായോഗിക പരീക്ഷണങ്ങൾക്കല്ലാതെ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന്‌ ‌ഗവേഷകർ മുന്നറിയിപ്പ്‌ നൽകി.

അമേരിക്കയിൽ വ്യാപകമായി ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണം ആരംഭിച്ചിരുന്നു. കോവിഡ്‌ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രദമാണെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വാദം. 

അനുസരിക്കാതെ ബ്രസീൽ
റിയോ ഡി ജനീറോ
ഹൈഡ്രോക്സി ക്ലോറോക്വിൻ വിലക്കിയ ലോകാരോഗ്യസംഘടനയുടെ നിർദേശം ബ്രസീൽ തള്ളി‌. കോവിഡ്‌ ബാധിതർക്ക്‌ മലമ്പനിമരുന്ന്‌ നൽകാനുള്ള നിർദേശം പിൻവലിക്കില്ലെന്ന്‌ ആരോഗ്യമന്ത്രി മായ്‌റ പിനെറിയോ പറഞ്ഞു. മരുന്ന്‌ ഫലപ്രദമല്ലെന്ന ലാൻസെറ്റിന്റെ പഠനം  ഔദ്യോഗികമല്ലെന്ന്‌ പിനെറിയോ ആരോപിച്ചു.
കോവിഡ്‌ നിസാര രോഗമാണെന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും നിലപാട്‌ സ്വീകരിച്ച ട്രംപിനൊപ്പമാണ്‌‌ ബ്രസീൽ പ്രസിഡന്റ്‌ ജെയർ ബോൾസൊനാരോയും‌.


പ്രധാന വാർത്തകൾ
 Top