18 September Wednesday

സൗദി വിമാനത്താവളത്തിന്‌ നേരെ ഹൂതി ഡ്രോൺ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

റിയാദ് > സൗദി അറേബ്യയിലെ തെക്കു കിഴക്കൻ മേഖലയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഖമീഷ് മുഷായത് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. രണ്ടിടത്തും കണ്‍ട്രോള്‍ ടവറുകള്‍ക്ക് നേരെയായിരുന്നു ഡ്രോണ്‍ ആക്രമണം. 

ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂതി മലീഷൃകള്‍ സൗദിയിലെ ജിസാന്‍, ഖമീസ് മുഷൈത്ത് എന്നീ ജനവാസ കേന്ദങ്ങള്‍ ലക്ഷൃമാക്കി വിക്ഷേപിച്ച ഡ്രോണുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖൃസേന തകര്‍ത്തതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. സഖൃ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച്ച്ചാണ്‌ എസ്പിഎ ഇക്കാരൃം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനാണ് ഇതിനുപിന്നില്‍ പ്രവൃത്തിക്കുന്നതെന്നും കേണല്‍ അല്‍ മാലികി അറിയിച്ചു.

 

സമീപകാലത്ത് നിരവധി ആക്രമണങ്ങളാണ് ഹൂതികള്‍ സൗദിക്ക് നേരെ നടത്തിയത്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്. യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷമാണ് ഹൂതികള്‍ സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയത്.

 

യെമനില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ ഹൂതി വിമതര്‍ അട്ടിമറിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്കു തുടക്കമായത്.

പ്രധാന വാർത്തകൾ
 Top