18 April Thursday

ഗ്രാമിയിൽ പെൺതിളക്കം; കെയ്‌സി മസ്‌ഗ്രേവ്‌സ‌ിന്‌ നാല്‌ പുരസ്‌കാരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കെയ്‌സി മസ്‌ഗ്രേവ്‌സ്‌

ലോസ‌് അഞ്ചൽസ‌് > സംഗീതലോകത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ഗ്രാമി വേദിയില്‍ പെൺതിളക്കം. നാലു പുരസ്‌കാരങ്ങളാണ‌് കെയ്‌സി മസ്‌ഗ്രേവ്‌സ‌് സ്വന്തമാക്കിയത‌് . രാജ്യത്തെ മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, കഴിഞ്ഞവർഷത്തെ മികച്ച ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് കെയ്‌സി ഗ്രാമി നേടിയത‌്. സോളോ ആര്‍ട്ടിസ്റ്റായുള്ള മികച്ച റാപ്പ് ആല്‍ബത്തിന‌ുള്ള പുരസ്‌കാരം കാര്‍ഡി ബി സ്വന്തമാക്കി.

സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്കാരം ലേഡി ഗാഗയ‌്ക്കാണ്. മികച്ച പുതിയ ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ദുവാ ലിപ നേടി. മികച്ച ആര്‍ ആൻഡ‌് ബി ഗാനത്തിനുള്ള പുരസ്‌കാരം 'ബൂഡ് അപ്പ്' എന്ന ഗാനത്തിന് എല്ലാ മെയ് സ്വന്തമാക്കി. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍ എന്ന വിഭാഗത്തില്‍ 'ദിസ് ഈസ് അമേരിക്ക' എന്ന ഗാനത്തിനു വേണ്ടി ചൈല്‍ഡിഷ്‌ ഗാമ്പിനോ ടീമും സ്വന്തമാക്കി.

ആദ്യമായാണ് ഇത്രയും ഗ്രാമി പുരസ‌്കാരങ്ങൾ വനിതകൾ സ്വന്തമാക്കുന്നത‌്. കഴിഞ്ഞവർഷം വനിതകളിൽനിന്ന‌് ലോർദേ മാത്രമാണ‌് ഗ്രാമി പുരസ‌്കാരത്തിന്റെ അവസാനഘട്ടംവരെ ‌എത്തിയത‌്. 84 വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചത്.


പ്രധാന വാർത്തകൾ
 Top