26 August Monday

വാവെയ‌്‌യുടെ ലൈസൻസ‌് റദ്ദാക്കി ഗൂഗിൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

വാഷിങ‌്ടൺ
ചൈനീസ് മൊബൈൽ നിർമാതാക്കളായ വാവെയ‌്‌യുടെ ലൈസൻസ‌് റദ്ദാക്കി ഗൂഗിൾ. ഹാർഡ‌്‌വെയർ, സോഫ‌്റ്റ‌്‌വെയർ എന്നതിനു പുറമെ വാവെയ‌്ക്ക‌് ഗൂഗിൾ നൽകിയിരുന്ന സാങ്കേതിക സേവനങ്ങളും ഗൂഗിൾ അവസാനിപ്പിച്ചു. അമേരിക്കൻ സർക്കാർ വാവെയ‌്‌യെ കരിമ്പട്ടികയിൽപ്പെടുത്തിയതോടെയാണ് ബന്ധം ഉപേക്ഷിക്കാൻ ഗൂഗിൾ നിർബന്ധിതമായത‌്.

ഇതോടെ വാവെയ‌്–--ഹോണർ ഫോണുകളിൽ നിലവിലുള്ള ആൻഡ്രോയ്ഡ് പതിപ്പ‌് പുതുക്കാൻ കഴിയില്ല. ഗൂഗിളിൽനിന്നുള്ള സാങ്കേതികസഹായങ്ങൾ മാത്രമല്ല, പ്ലേ സ്റ്റോർ, മാപ്പ്, യൂട്യൂബ് ഉൾപ്പെടെ ഗൂഗിൾ പ്ലേ സർവീസുകളെല്ലാം വാവെയ‌് ഫോണുകളിൽനിന്ന‌് അപ്രത്യക്ഷമാകും. ഗൂഗിളിന്റെ നീക്കം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും ഉപയോക്താക്കൾക്ക‌് നൽകിവരുന്ന സേവനങ്ങൾ തുടരുമെന്നും വാവെയ‌് അറിയിച്ചു. സ്വന്തമായി സോഫ്റ്റ് വെയറും ടെക്‌നോളജിയും തയ്യാറാക്കാനുള്ള പദ്ധതിയിലാണ‌് വാവെയ‌്.

ചൈനയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധങ്ങൾ വഷളായതിന‌ു പിന്നാലെയാണ‌് വാവെയ‌്‌യെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത‌്. കഴിഞ്ഞാഴ‌്ച വാവെയ‌്‌യെ ലക്ഷ്യമാക്കി വിദേശ ടെലികോം കമ്പനികൾക്ക‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് നിരോധനം ഏർപ്പെടുത്തിയിരുന്നു.


പ്രധാന വാർത്തകൾ
 Top