21 March Thursday

ഗീത ഗോപിനാഥ‌് ഐഎംഎഫിൽ ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019

വാഷിങ‌്ടൺ > അന്താരാഷ്‌ട്ര നാണ്യനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ‌്ധയായായി മലയാളിയായ സാമ്പത്തികവിദഗ‌്ധ ഗീത ഗോപിനാഥ് സ്ഥാനമേറ്റു.ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഗീത. ഹാര്‍വാഡ‌് സര്‍വകലാശാല പ്രൊഫസറായിരുന്ന ഗീത ഡിസംബറില്‍ വിരമിച്ച മൗറി ഒബ്സ്റ്റഫെല്‍ഡിന്റെ പിൻഗാമിയായാണ‌്  സ്ഥാനമേറ്റത്.

ലോകത്തിലെ മികച്ച സാമ്പത്തികവിദഗ‌്ധരിൽ ഒരാളാണ‌് ഗീത ഗോപിനാഥെന്നും അവരുടെ നേതൃത്വം ലോകത്തെമ്പാടുമുള്ള സ്‌ത്രീകള്‍ക്ക് മാതൃകയാണെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീൻ ലഗാര്‍ദെ പറഞ്ഞു. കണ്ണൂര്‍ സ്വദേശി ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണ‌് പഠിച്ചുവളര്‍ന്നത്.


പ്രധാന വാർത്തകൾ
 Top