17 November Sunday

വിഖ്യാത സംവിധായകൻ ഫ്രാങ്കോ സെഫിറെല്ലി വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

റോം > വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫ്രാങ്കോ സെഫിറെല്ലി (96)അന്തരിച്ചു. ഇരുപതാംനൂറ്റാണ്ടിലെ രണ്ടാംപകുതിയിലെ ഏറ്റവും സർ​ഗാത്മകമായ കലാകാരനായ് വാഴ്ത്തപ്പെട്ട സെഫിറെല്ലിയാണ് ജീസ‌സ‌് ഓഫ‌് നസ്രേത്ത‌്, ബ്രദർ സൺ സിസ‌്റ്റർ മൂൺ, എൻഡ‌്‌ലസ‌് ലവ‌്, ഹാംലെറ്റ‌് തുടങ്ങിയ ചിത്രങ്ങളൊരുക്കി. ഷേക്സ്പിയർ രചനകൾക്ക് ശ്രദ്ധേയമായ ചലച്ചിത്രഭാഷ്യങ്ങളൊരുക്കി.

റോമിയോ ആന്റ് ജൂലിയറ്റ് 1968ൽ ഓസ്കർ നാമനിർദേശം ലഭിച്ചു. ഓപ്പറ സംവിധാനത്തിലും വൈഭവം തെളിയിച്ചു.ഇറ്റലിയിലെയും മിലനിലെ പ്രശസ‌്തമായ ലാ സ‌്കേലയിലടക്കം നിരവധി ഓപറഹൗസുകളിൽ ഓപറ അവതരിപ്പിച്ചിട്ടുണ്ട‌്. ജീസസ് ഓഫ് നസ്രേത്ത് പുതിയകാലത്തും ലോകമെങ്ങും ഈസ്റ്റർ ദിനങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു. നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.


പ്രധാന വാർത്തകൾ
 Top