23 April Friday

ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

പാരിസ്‌ > ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ. കൈക്കൂലികേസിലാണ് നിക്കോളാസ് സര്‍ക്കോസിയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം, സര്‍ക്കോസി ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. രണ്ട് വര്‍ഷത്തിന് മുകളിലുള്ള ശിക്ഷക്ക് മാത്രമാണ് ഫ്രാന്‍സില്‍ ജയിലില്‍ പോകേണ്ടതെന്ന നയം കാരണമാണ് വര്‍ഷം മാത്രം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്.

തടവിലാകുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാണ് സര്‍ക്കോസി. സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി മൊണാക്കോയിലെ ജഡ്ജിയെ സഹായിക്കുമെന്ന് സര്‍ക്കോസി വാഗ്ദാനം ചെയ്‌തെന്ന കേസിലാണ് കോടതിയുടെ നടപടി. ജഡ്ജി ഗില്‍ബെര്‍ട്ട് അസിബെര്‍ട്ടിനും ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ മുന്‍ അഭിഭാഷകനായ തിയറി ഹെര്‍സോഗിനും ഇതേ ശിക്ഷ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top