25 May Saturday

15 ലക്ഷം ഭീകരാക്രമണ വീഡിയോ എഫ്‌ ബി നീക്കി

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019


ന്യൂസിലൻഡ് ഭീകരാക്രമണത്തിന്റെ 15 ലക്ഷം തത്സമയ വീഡിയോ പകർപ്പ‌് ഫെയ്‌സ്ബുക്ക് നീക്കംചെയ്തു. എഡിറ്റ് ചെയ്തും രൂപംമാറ്റിയും അപ്‌ലോഡ് ചെയ്ത വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പിന്നെയും പ്രചരിക്കുന്നുണ്ട‌്.  ഇവയും നീക്കംചെയ്യാനുള്ള ശ്രമത്തിലാണ‌് ഫെയ‌്സ‌്ബുക്ക‌് അധികൃതർ. 24 മണിക്കൂറിനുള്ളിലായിരുന്നു അക്രമി ലൈവ് സ്ട്രീം വീഡിയോകൾ  പ്രചരിപ്പിച്ചത്.

ഇപ്പോൾ  വീഡിയോ  അപ‌്‌ലോഡ‌് ചെയ്യുമ്പോൾത്തതന്നെ  ഫെയ‌്സ‌്ബുക്കിന്റെ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം സ്വയം തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യുന്നുണ്ട്. ന്യൂസിലൻഡ് ഭരണകൂടം ആവശ്യപ്പെട്ടതിനാലാണ‌് കമ്പനിയുടെ പുതിയ നീക്കം. ഓസ‌്ട്രേലിയൻ പൗരനായ ബ്രെണ്ടൻ ടാറന്റ് തൊപ്പിയിൽ ഘടിപ്പിച്ച ക്യാമറയിലൂടെ  കൂട്ടക്കൊല തത്സമയം ലോകത്തെ കാണിക്കുകയായിരുന്നു. 17 മിനിറ്റ‌് ദൈർഘ്യമുള്ള വീഡിയോയാണ് ലൈവായി സംപ്രേഷണം ചെയ്തത്. 

ഫെയ‌്സ‌്ബുക്കിന്റെ ലൈവ് സ്ട്രീം സംവിധാനം ദുരുപയോഗംചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഫെയ‌്സ്ബുക്ക് അധികൃതരെ ക്ഷണിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top