12 November Tuesday

ചിലിയിൽ അടിയന്തരാവസ്ഥ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

സാന്തിയാഗോ >  മെട്രോ ടിക്കറ്റ്‌ നിരക്ക്‌ വർധിപ്പിച്ചതിനെതിരെ ഉയർന്ന പ്രതിഷേധം അടിച്ചമർത്താൻ ചിലിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടക്കത്തിൽ 15 ദിവസത്തേക്കാണ്‌ സൈന്യത്തിന്‌ ആഭ്യന്തര സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്‌. പ്രഖ്യാപനത്തെതുടർന്ന്‌ ദേശീയ ഫുട്‌ബോൾ അസോസിയേഷൻ വാരാന്ത്യത്തിലെ മത്സരങ്ങൾ മാറ്റിവച്ചു.

 മെട്രോ ടിക്കറ്റ്‌ നിരക്ക്‌ ജനുവരിയിൽ 20 പൈസ വർധിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടാൻ വീണ്ടും 30 പൈസ വർധിപ്പിച്ചതാണ്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയത്‌. പ്രക്ഷോഭകരും സായുധ പൊലീസുമായി തലസ്ഥാനത്ത്‌ പലയിടത്തും ഏറ്റുമുട്ടി. പ്രക്ഷോഭകർ 16 ബസ്‌ കത്തിക്കുകയും 12 മെട്രോ സ്‌റ്റേഷനുകൾക്ക്‌ കനത്ത നാശമുണ്ടാക്കുകയും ചെയ്‌തു. ഇഎൻഇഎൽ ചിലി വൈദ്യുതിക്കമ്പനിയുടെ ആസ്ഥാനത്തിനും ബാങ്കോ ചിലി ശാഖയ്‌ക്കും നേരെ ആക്രമണമുണ്ടായി.


പ്രധാന വാർത്തകൾ
 Top