19 September Thursday

ഇന്ത്യക്കും ചൈനയ്‌ക്കും എതിരെ അമേരിക്ക; ലോകവ്യാപാര സംഘടന ദുരന്തമായെന്ന് ട്രംപ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

വാഷിങ്ടണ്‍ > വികസ്വരരാഷ്ട്രം എന്ന പദവി ഉപയോഗപ്പെടുത്തി ഇന്ത്യയും ചൈനയും ലോകവ്യാപാരസംഘടനയില്‍നിന്ന്‌ അനര്‍ഹമായ ഇളവുകള്‍ നേടിയെടുക്കുകയാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വികസ്വരരാഷ്ട്രപദവി എടുത്തുകളയാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയും ചൈനയും ഒറ്റക്കെട്ടായി നീങ്ങാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ലോകവ്യാപാരസംഘടനയില്‍നിന്ന്‌ വേണ്ടിവന്നാല്‍ അമേരിക്ക പിന്മാറുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. സംഘടനയില്‍നിന്ന്‌ കാലങ്ങളായി പക്ഷപാതപരമായ സമീപനമാണെന്നും ട്രംപ് ആരോപിച്ചു.  വ്യവസ്ഥകളിലെ പഴുത് പ്രയോജനപ്പെടുത്തി ചില രാജ്യങ്ങള്‍ (ഇന്ത്യയും ചൈനയും) നേട്ടംകൊയ്യുന്നത് തടയാന്‍ കഴിയാത്ത സംഘടന അമേരിക്കയ്ക്ക് കൊടുംവിപത്തായി മാറി. ഏഷ്യന്‍ സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ല. 

ലോകവ്യാപാരസംഘടന ചാര്‍ത്തിനല്‍കിയ പദവി ഉപയോഗപ്പെടുത്തി ഇന്ത്യ അമേരിക്കന്‍ ഉൽപ്പന്നങ്ങള്‍ക്ക് വന്‍ നികുതി ഈടാക്കുകയാണ്. ഇന്ത്യ നികുതി ചുമത്തുന്നതില്‍ രാജാവായി മാറി–- പെന്‍സല്‍വാനിയയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ ട്രംപ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top