ഗാസ
ഗാസയിലേക്ക് കോവിഡ് വാക്സിൻ അയക്കാൻ ഇസ്രയേൽ പലസ്തീൻ അധികൃതർക്ക് അനുമതി നൽകി . വാക്സിൻ അയക്കുന്നത് തടയുന്നുവെന്ന് പലസ്തീൻ പരാതി ഉന്നയിച്ചു രണ്ടു ദിവസത്തിനുശേഷമാണ് അനുമതി നൽകിയത്. ഗാസയിലെ ആരോഗ്യ പ്രവർത്തകർക്കായി 2000 ഡോസ് റഷ്യയുടെ സ്പുട്നിക് വി വാക്സിൻ അയച്ചുവെന്ന് പലസ്തീൻ ആരോഗ്യ മന്ത്രി മായ് അൽ കൈല പറഞ്ഞു.
ഗാസയിൽ ആരോഗ്യ പ്രതിസന്ധിയുണ്ടാകുക തങ്ങളുടെ താൽപര്യമല്ലെന്ന് ഇസ്രയേൽ പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. 20 ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ഗാസയിൽ 53,000പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്; 530 മരണവും. ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയ മേഖലയിലേക്ക് വാക്സിൻ അയക്കുന്നത് ജനപ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..