17 January Sunday

ലോകത്ത്‌ കോവിഡ്‌ മരണം 12 ലക്ഷം കടന്നു; ഏറ്റവും കൂടുതൽ മരണം അമേരിക്കയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 2, 2020

വാഷിങ്‌ടൺ> ലോകത്ത്‌ കോവിഡ്‌ മരണം 12 ലക്ഷം കടന്നു. ഞായറാഴ്ച വൈകിട്ടുവരെ 12,02,070 പേരാണ്‌ മഹാമാരിയുടെ പിടിയിൽപ്പെട്ട്‌‌ മരിച്ചത്‌. ഏറ്റവും കൂടുതൽ മരണം അമേരിക്കയിൽ–- 2.36 ലക്ഷം. രണ്ടാം സ്ഥാനത്ത്‌ ബ്രസീലാണ്‌, 1.60 ലക്ഷം മരണം. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക്‌ നഷ്ടമായത്‌ 1.22 ലക്ഷം ജീവൻ. നാലാം സ്ഥാനത്തുള്ള മെക്സിക്കോയും (91,753) ലക്ഷത്തോട്‌ അടുക്കുന്നു. ആഗോളതലത്തിൽ മൂന്നുശതമാനമാണ്‌ കോവിഡ്‌ മരണനിരക്ക്‌.

ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നതും ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുന്നതും കോവിഡ്‌ പ്രതിരോധത്തിന്‌ വിഘാതമാകുന്നു. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ (5.54 ലക്ഷം)മാത്രം ഇതുവരെ 387 ഡോക്ടർമാർ കോവിഡിന്‌ ഇരയായി. ദി ഫെഡറൽ കൗൺസിൽ ഓഫ്‌ മെഡിസിൻ പുറത്തുവിട്ട കണക്കാണിത്‌. ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത്‌ സാവോ പോളോയിലാണ്‌–- 58. പരായിൽ 51ഉം റയോ ഡി ജനീറോയോയിൽ 50ഉം ഡോക്ടർമാർ മരിച്ചു.

അതേസമയം, കോവിഡ്‌ വ്യാപനം രൂക്ഷമായതിനെത്തുടർന്ന്‌ റയോ ഡി ജനീറോയോയിൽ ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന വാർഷിക കാർണിവൽ റദ്ദാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരുള്ള പരിപാടിയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top