12 August Wednesday

സൗദിയില്‍ പത്തു മരണം കൂടി; പകുതിയിലേറെ പേര്‍ക്കും രോഗമുക്തി

അനസ് യാസിന്‍Updated: Thursday May 21, 2020


ജിദ്ദ> കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ പത്തുപേര്‍ കൂടി മരിച്ചു. രാജ്യത്തെ ആകെ മരണം 339 ആയി.ബുധനാഴ്ച പുതുതായി 2,691 പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ ഇതുവരെ സ്ഥിരീകരിച്ചവര്‍ 62,545 ആയി. ഇതില്‍ 33,478 പേര്‍ രോഗമുക്തരായി. 1,844 പേര്‍ക്കാണ് ബുധനാഴ്ച രോഗം ഭേദമായത്. 28,728 പേരാണ് ചികിത്സയില്‍. ഇതില്‍ 276 പേര്‍ അത്യസന്ന നിലയിലാണ്.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ വലിയൊര!ു ഭാഗവും പ്രവാസികളാണ്. ബുധനാഴ്ച സ്ഥിരീകരിച്ച രോഗികളില്‍ 60 ശതമാനമാണ് പ്രവാസികള്‍. ഇതുവ െ16 മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്.രാജ്യത്ത് നിത്യവും സ്ഥിരീകരിക്കുന്ന കേസുകളെകുറിച്ച് കൃത്യമായ വിവരം നല്‍കാനായി 'കോവിഡ്-19 അവയര്‍നെസ്' എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡുകള്‍ ഉപയോഗിക്കാനും ആരോഗ്യ മന്ത്രാലയത്തിന് പദ്ധതിതയുണ്ട്. അതുപോലെ 'തവക്കല്‍ന' ആപ് വഴി കൊറോണ വൈറസിനെക്കുറിച്ച് ഇലക്ട്രോണിക് മുന്നറിയിപ്പ് നല്‍കാനും ആലോചിക്കുന്നു. രാജ്യത്തെ വൈറസ് അണുബാധകളുടെ എണ്ണത്തെക്കുറിച്ചും മറ്റ് അനുബന്ധ വിവരങ്ങളെക്കുറിച്ചും തല്‍ക്ഷണവും നേരിട്ടുള്ളതുമായ വിവരങ്ങള്‍ നല്‍കാന്‍ ഈ ആപിന് കഴിയും.

ആപ് വഴി താമസകേന്ദ്രങ്ങള്‍ക്ക് സമീപം നടത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മണിക്കൂര്‍ പെര്‍മിറ്റ് ഉടന്‍ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ ട്വിറ്ററില്‍ അറിയിച്ചു. കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകളെ സ്വയം വെളിപ്പെടുത്താനും ആപ് പ്രോതസാഹനം നല്‍കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top