25 May Monday

ബഹ്‌റൈനില്‍ 356 പേര്‍ക്ക് രോഗം; 604 പേര്‍ക്ക് രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


മനാമ> ബഹ്‌റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 356 പേര്‍ക്ക് കൂടി കൊറോണവൈറസ് സ്ഥിരീകരിച്ചു.  രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 7,888 ആയി. ഇതില്‍ 3,568 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 604 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതുവരെ 12 പേര്‍ മരിച്ചു. 4,308 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇതില്‍ ഒന്‍പത് പേര്‍ അത്യസന്ന നിലയിലാണ്.രാജ്യത്ത് ഇതുവരെ 2,55,633 കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top