26 May Tuesday

കോവിഡ് 19 ; യുഎഇയിൽ 12,600 കോടി ദിർഹത്തിന്റെ ഉത്തേജക പാക്കേജ്

സഫറുള്ള പാലപ്പെട്ടിUpdated: Monday Mar 23, 2020

അബുദാബി>  കൊറോണക്കാലത്തെ സാമ്പത്തിക തിരിച്ചടികളിൽ നിന്ന്  സംരക്ഷിക്കുന്നതിന് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 1,600 കോടി ദിർഹത്തിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപനത്തോടെ യുഎഇയിൽ മൊത്തം ഉത്തേജക പാക്കേജ് 12,600 ദിർഹമായി ഉയർന്നു.

വീഡിയോ കോൺഫ്രൻസ് വഴി മന്ത്രിസഭാ യോഗം നടത്തിയ ശേഷമാണു 1,600 കോടി ദിർഹത്തിന്റെ പ്രഖ്യാപനം നടത്തിയത്. ചെറുകിട ഇടത്തരം വ്യാപാര മേഖലക്ക് താങ്ങു നൽകാനാണ് ഊന്നൽ. നേരത്തെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകൾക്ക് പുറമെയാണിത്.

ചെറുകിട കമ്പനികൾക്കുള്ള ചെലവ് കുറക്കുന്നതിനും സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള പുതിയ നടപടികൾക്കു പാക്കേജ് ഉപയോഗിക്കും.

കൊറോണ ആരോഗ്യത്തെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥ, ഭരണകൂട നയം എന്നിവയെയും ബാധിക്കുന്ന ഒരു വൈറസാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളോടും പറയാൻ ആഗ്രഹിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും അപകടകരമായ ശത്രുവിനോട് പോരാടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്.

ഈ പുതിയ വെല്ലുവിളിയുമായി താരതമ്യപ്പെടുത്തുമ്പോൾ തർക്കങ്ങൾ ഒന്നുമല്ല, ശക്തർ ദുർബലരെ സഹായിക്കുകയും സമ്പന്നർ ദരിദ്രരെ സഹായിക്കുകയും ചെയ്‌താൽ ലോകത്തിന് അതിനെ വേഗത്തിൽ മറികടക്കാൻ കഴിയുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top