22 September Tuesday

കോവിഡ് നിയമലംഘനം: ഒമാന്‍ സ്വദേശിക്ക് ഒരു വര്‍ഷം തടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

മസ്‌ക്കറ്റ്> കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള നിയമം ലംഘിച്ച   സ്വദേശിക്ക് ഒരു വര്‍ഷം തടവും പിഴയും.രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിരുന്ന സമയത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് മദ്യപിച്ചു നിയന്ത്രണമില്ലാതെ വാഹനമോടിച്ചതിനാണ് കോടതി ശിക്ഷിച്ചതെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്റെ പ്രസ്താവനയില്‍ പറയുന്നു.

നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഒമാന്‍ സ്വദേശിക്ക് ഒരു വര്‍ഷം തടവിന് പുറമെ രണ്ടായിരം ഒമാനി റിയാല്‍ പിഴയും ചുമത്തി. വടക്കന്‍ ബാത്തിനായിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ റോയല്‍ ഒമാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്






 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top