25 May Monday

ദുബായില്‍ ഷോപ്പിംഗ് മാളുകള്‍ അടച്ചിടും; യുഎഇയില്‍ രോഗബാധിതര്‍ 2076

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


ദുബായ് > കൊറോണ വൈറസ് വ്യാപനം തടയാുനള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ഏപ്രില്‍ 18 വരെ രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുമെന്ന് സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈ കാലയളവില്‍ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ഡിഇഡി അറിയിച്ചു.

യുഎഇയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. ഏഷ്യന്‍ വംശജന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നേരത്തേ അജ്മാനില്‍ കണ്ണൂര്‍ കോളയാട് സ്വദേശിയുടെ മരണം ബന്ധുക്കളും സഹപ്രവര്‍ത്തകരും സ്ഥിരീകരിച്ചിരുന്നു. 277 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 2076 ആയി. 167 പേര്‍ക്ക് രോഗം ഭേദമായി.

മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയെയും രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കോവിഡ് പരിശോധനക്ക് വിധേയനായ ഇദ്ദേഹത്തോട് അടിയന്തിരമായി ചികില്‍സതേടാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. നസീര്‍ വാടാനപ്പള്ളിയും ഇക്കാര്യം സ്ഥിരീകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top