26 May Tuesday

ഖത്തറില്‍ ഒരു മരണം കൂടി; സൗദിയില്‍ കോവിഡ് രോഗികള്‍ 2402, യുഎഇയില്‍ പുതിയ 294 കേസുകള്‍

അനസ് യാസിന്‍Updated: Monday Apr 6, 2020


മനാമ> ഖത്തറില്‍ കൊറോണവൈറസ് ബാധിച്ച്  ഒരാള്‍ കൂടി മരിച്ചു. 88 വയസ്സുള്ള സ്വദേശി യാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം നാലായി.പ്രവാസികളില്‍ നിന്ന് പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.പുതുതായി 279 പേര്‍ക്ക് കോവിഡ്-19 കണ്ടെത്തി. ഇതോടെ രാജ്യത്തെ രോഗികള്‍ 1604 ആയി.14 പേര്‍ക്ക് ഞായറാഴ്ച രോഗം ഭേദമായി. ഇതുവരെ 123 പേര്‍ രോഗവിമുക്തി നേടി.
ആകെ 35,757 പേരില്‍ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു.

അതിനിടെ, സൗദിയില്‍ ഞായറാഴ്ച രാത്രി 17 പേര്‍ക്കുകൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2402 ആയി. ഞായറാഴ്ച പകല്‍ 206 പേര്‍ക്ക് രോഗ ബാധയും അഞ്ച് മരണവും സ്ഥിരീകരിച്ചിരുന്നു.മന്ത്രാലയം രാത്രി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിയാദിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍-590 പേര്‍ക്ക് രോഗമുണ്ട്. മക്കയില്‍ 347 ഉം ജിദ്ദ- 223, മദീന- 218, ഖത്തഫ്-125, ദമാം-111 എന്നിങ്ങനെയാണ് മൊത്തം കേസുകളുടെ എണ്ണം.

യുഎഇയില്‍ ഞായറാഴ്ച പുതുതായി 294 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 1,799 ആയി ഉയര്‍ന്നു.19 പേര്‍ കൂടി ഞായറാഴ്ച രോഗവിമുക്തി നേടി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top