31 March Tuesday

കൊറോണ വൈറസ്: ജാഗ്രതയോടെ കുവൈറ്റ്‌, ദക്ഷിയ കൊറിയ, ഇറ്റലി, ഇറാഖ്, ഇറാന്‍ തായ്‌ലന്റ് യാത്രികര്‍ക്ക് നിരോധനം

ടി വി ഹിക്‌മത്ത്Updated: Wednesday Feb 26, 2020

കുവൈറ്റ്‌ സിറ്റി > രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങളുമായി കുവൈറ്റ്‌. ഇന്നലെയാണ്  ഇറാനിൽ നിന്ന് തിരിച്ചെ ത്തിയവരില്‍ മൂന്ന്‌ പേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. മറ്റ് രണ്ടു പേര്‍ക്കുകൂടി രോഗബാധ കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി.

രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളുടെ ഭാഗമായി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ദേശീയ-വിമോചനദിന ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായും മാറ്റിവെച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദക്ഷിയ കൊറിയ, ഇറ്റലി, ഇറാഖ്, ഇറാന്‍ തായ്‌വാന്‍ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള വ്യോമ ഗതാഗതം നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു

ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ അവധി റദ്ദാക്കാനും മന്ത്രാലയം തീരുമാനിച്ചു. വൈറസ് ബാധ തടയാൻ എല്ലാവിധ മുൻകരുതലും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറീയിച്ചിട്ടുണ്ട്. ഇതിനിടെ  രോഗ പ്രതിരോധത്തിനായി ധരിക്കുന്ന ഫേസ് മാസ്കിന്‍റെ ദൌര്‍ലഭ്യം മാര്‍ക്കറ്റില്‍ അനുഭവപ്പെടുന്നുണ്ട്. കൃത്രിമമായി ക്ഷാമം സൃര്ഷ്ടിക്കാനും വില വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാര്‍മസികളില്‍ ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പരിശോധനയും നടത്തുന്നുണ്ട്.

ജനങ്ങളുടെ സുരക്ഷയും ക്ഷേമവും നില നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആശങ്ക പെടാനുള്ള ഒരു സാഹചര്യവും രാജ്യത്ത് നിലനില്‍ക്കുന്നില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. തെറ്റിദ്ധാരണയും ഭീതിയും പരത്തുന്ന തരത്തില്‍ അനാവശ്യ വാര്‍ത്തകള്‍ പരത്തുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും കുവൈറ്റ്‌ അധികൃതര്‍ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top