22 February Saturday

ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ബീജിങ്‌
കൊറോണ വൈറസ്‌ ബാധ പരക്കുന്നതിനിടെ ചൈനയിലെ ഇന്ത്യക്കാർക്കിടയിലും ആശങ്ക. ഏറ്റവും കൂടുതൽ പേരിൽ വൈറസ്‌ സ്ഥിരീകരിച്ച വുഹാനിൽ കഴിയുന്നത്‌ എഴുനൂറോളം ഇന്ത്യക്കാരാണ്‌.  ഇതിൽ മെഡിക്കൽ വിദ്യാർഥികൾ, ഗവേഷകർ എന്നിങ്ങനെ അഞ്ഞൂറോളം വിദ്യാർഥികളുണ്ട്‌.

ഇന്ത്യയിൽനിന്നുള്ള 23,000 മെഡിക്കൽ  വിദ്യാർഥികളാണ്‌ ചൈനയിൽ ആകെയുള്ളത്‌. പരീക്ഷ കഴിഞ്ഞ്‌ ജനുവരി രണ്ടാം വാരത്തോടെ മിക്ക  വിദ്യാർഥികളും ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും പഠനസംബന്ധമായി നിരവധിപേർ ഇപ്പോഴും ചൈനയിലുണ്ട്‌.ഇന്ത്യൻ എംബസി വിദ്യാർഥികളുമായി സംസാരിച്ചു.

വുഹാനിൽനിന്ന്‌ ആളുകൾ പുറത്തേയ്‌ക്ക്  പോകുന്നതിന്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആളുകൾ കൂട്ടംകൂടുന്നത്‌ തടയാൻ പള്ളികളിൽ വെള്ളിയാഴ്‌ച പ്രാർഥനകൾ നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്‌.


പ്രധാന വാർത്തകൾ
 Top