05 April Sunday

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വാര്‍ഷികം; നാളെ റെഡ് ബുക്‌ ദിനം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

മോസ്‌കോ > 1848ൽ ആദ്യമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ 21ന് ലോകമെമ്പാടുമുള്ള ഇടതുപക്ഷപ്രവര്‍ത്തകര്‍ റെഡ് ബുക് ദിനം ആചരിക്കും.

തൊഴിലിടങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വായനശാലകൾ തുടങ്ങി എല്ലാ പൊതു ഇടങ്ങളിലും ഇടതുപക്ഷക്കാർ ഒത്തുകൂടി, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കും. ഇന്ത്യയില്‍ പ്രസാധകരായ ലെഫ്‌റ്റ്‌വേഡ്‌ ബുക്‌സാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ആഘോഷം.

ലോകമെമ്പാടും ഇടതുപക്ഷ ആശയങ്ങളും ​ഗ്രന്ഥശാലകളും ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ ആ​ഗോള പ്രതിരോധമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി. പരമാവധി പരിപാടികള്‍ സംഘടിപ്പിച്ച് ഇവ തത്സമയം സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കണമെന്ന് ലെഫ്റ്റ് വേഡ് ബുക്സ് മാനേജിങ് എഡിറ്റര്‍ സുധാനവ ദേശ്പാണ്ഡെ അഭ്യര്‍ഥിച്ചു.


പ്രധാന വാർത്തകൾ
 Top