16 August Sunday

ഇന്ത്യക്കും കാലാവസ്ഥാകോപം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

മാഡ്രിഡ്‌
കഴിഞ്ഞവർഷം കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിച്ച അഞ്ച്‌ രാജ്യങ്ങളിൽ ഇന്ത്യയും. ജപ്പാൻ, ഫിലിപ്പീൻസ്‌,  ജർമനി, മഡഗാസ്കർ എന്നീ രാജ്യങ്ങൾക്കുശേഷം അഞ്ചാമതായാണ്‌ ഇന്ത്യയുടെ സ്ഥാനം. നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും അത്യഷ്‌ണവുമാണ്‌ 2018ൽ ഇന്ത്യയെ ബാധിച്ചത്‌. 2.71 ലക്ഷം കോടി രൂപയുടെ (38 ബില്യൺ) നാശനഷ്ടമാണ്‌  ദുരന്തങ്ങൾമൂലം ഇന്ത്യക്കുണ്ടായത്‌.

ജപ്പാനിൽ വെള്ളപ്പൊക്കം, ഉഷ്‌ണതരംഗം, ചുഴലിക്കാറ്റ്‌ എന്നീ ദുരന്തങ്ങൾമൂലം കഴിഞ്ഞ വർഷം നൂറുകണക്കിനാളുകൾ മരിച്ചു. രണ്ടര ലക്ഷം കോടിയോളം രൂപയുടെ നഷ്ടം ജപ്പാനുണ്ടായതായി  ജർമൻ വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സെപ്‌തംബറിലുണ്ടായ മാങ്‌ഹട്ട്‌ കൊടുങ്കാറ്റും മണ്ണിടിച്ചിലും ഫിലിപ്പീൻസിൽ വലിയ നാശം വിതച്ചു. ദശലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. കാലാവസ്ഥാ അപകട സൂചികയിൽ പറയുന്നു.

ജർമനിയെ വരൾച്ചയും ഉഷ്‌ണതരംഗവും കാര്യമായി ബാധിച്ചു. 1250 ആളുകൾ മരിക്കുകയും 500 കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. പ്യൂർട്ടോ റിക്കോ, മ്യാൻമർ എന്നിവയാണ്‌ പ്രകൃതിദുരന്തങ്ങൾ ഏറ്റവുമധികം  ബാധിച്ച മറ്റ്‌ രാജ്യങ്ങൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top