20 July Saturday

ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ ഇറക്കുമതി തീരുവ ഉയർത്തൽ: അമേരിക്കൻ നീക്കത്തെ തിരിച്ചടിച്ച‌് ചൈന

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

ബീജിങ‌്> ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയ അമേരിക്കൻ നീക്കത്തിനെതിരെ തിരിച്ചടിച്ച‌് ചൈന. ജൂൺ ഒന്ന‌ുമുതൽ 6000 കോടി ഡോളർ വിലവരുന്ന അമേരിക്കൻ ഉൽപ്പനങ്ങൾക്ക‌ുമേൽ നികുതിത്തീരുവ ചുമത്തുമെന്ന‌് ചൈന അറിയിച്ചു.

ഇറക്കുമതിത്തീരുവ ഉയർത്തി ചൈനയുടെമേൽ ബാഹ്യസമ്മർദം ചെലുത്താനുള്ള അമേരിക്കയുടെ നീക്കത്തിന‌് മുന്നിൽ അടിയറവ‌് പറയില്ലെന്ന‌് ചൈനീസ‌് വിദേശകാര്യ വക്താവ‌് ജങ് ഷുഅാങ‌് പറഞ്ഞു.

അമേരിക്കയുമായി വെള്ളിയാഴ‌്ച വാഷിങ‌്ടണിൽ നടന്ന  വ്യാപാരചര്‍ച്ചയിൽ ഇരുകൂട്ടരും അനുകൂല തീരുമാനത്തിലെത്തിയിരുന്നില്ല. ഇതോടെ ഇരുപതിനായിരം കോടി ഡോളർ വിലമതിക്കുന്ന ചൈനീസ‌് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന‌് 25 ശതമാനമായി അമേരിക്ക ഉയർത്തിയിരുന്നു. ഇതിന‌് പിന്നാലെയാണ‌് ചൈനയുടെ നടപടി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top