23 November Saturday

ചൈനയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 36 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2019

ബീജിങ് > ചൈനയിലെ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്.

ജിയാംഗ്‌സു പ്രവിശ്യയയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് ട്രക്കിലേക്ക് ചെന്നിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 69 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top