19 January Tuesday

ഡാർവിന്റെ നോട്ട്‌ബുക്ക്‌ മോഷണം പോയി

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020


ലണ്ടൻ
കേംബ്രിജ്‌ സർവകലാശാല വായനശാലയിൽ സൂക്ഷിച്ചിരുന്ന ചാൾസ്‌ ഡാർവിന്റെ രണ്ട്‌ നോട്ട്‌ ബുക്കുകൾ മോഷണം പോയി. ലക്ഷക്കണക്കിന്‌ പൗണ്ട്‌ വിലയുള്ള ഇവ കണ്ടെത്താൻ സഹായിക്കണമെന്ന്‌ അധികൃതരോടും പൊതുജനത്തോടും സർവകലാശാല അഭ്യർഥിച്ചു.

പുസ്തകങ്ങൾ 2000 മുതൽ കാണാനില്ലായിരുന്നു. വായനശാലയിൽ എവിടെയോ സ്ഥാനം മാറ്റി വച്ചതാണെന്നായിരുന്നു നിഗമനം. എല്ലായിടത്തും പരിശോധിച്ചിട്ടും കണ്ടെത്താനായില്ല. ഇതോടെയാണ്‌ മോഷണമെന്ന്‌ സ്ഥിരീകരിച്ചത്‌. ചൊവ്വാഴ്ച പൊലീസിൽ റിപ്പോർട്ട്‌ ചെയ്യുകയും ഇന്റർപോളിനെ അറിയിക്കുകയും ചെയ്തു.

ഡാർവിന്റെ അമൂല്യങ്ങളായ നിരീക്ഷണങ്ങൾ ഉൾപ്പെട്ടതാണ്‌ ബുക്കുകൾ. ഇതിലൊന്നിൽ അദ്ദേഹത്തിന്റെ ജീവിത നാൾവഴിയും രേഖപ്പെടുത്തിയിട്ടുണ്ട്‌. കേംബ്രിജ്‌ സർവകലാശാല ലൈബ്രറിയിൽ 130 മൈൽ നീളത്തിലായി അലമാരകളിൽ ഒരുകോടി പുസ്തകങ്ങളുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top