03 July Friday

കുവൈത്തില്‍ മൂന്നു മരണം; 5,667 ഇന്ത്യക്കാര്‍ കോവിഡ്‌ രോഗബാധിതർ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


കുവൈത്ത്‌സിറ്റി> കോവിഡ് ബാധിച്ച് കുവൈത്തില്‍ ബുധനാഴ്ച മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിക്കുകയും 804 പേര്‍ക്കുകൂടി രോഗം സ്ഥിരീകരികരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകള്‍ 17,568 ആയി. കോവിഡ് മൂലമുള്ള ആകെ മരണം 124 ആയി.

കണ്ണൂര്‍ മേലെ ചൊവ്വ പുത്തന്‍ പുരയില്‍ അനൂപാണ (51) മരിച്ച മലയാളി.പുതിയ രോഗികളില്‍ 261 പേര്‍ ഇന്ത്യക്കാര്‍. ഇതോടെ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5,667 ആയി.ബുധനാഴ്ച രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്.

പുതിയ രോഗികളില്‍ 339 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാര്‍. അഹമ്മദി- 207, ഹവല്ലി -126, കാപിറ്റല്‍ ഗവര്‍ണറേറ്റ്-46, ജഹറ- 86 എന്നിങ്ങനെയാണ് ബുധനാഴ്ച സ്ഥിരീകരിച്ച കേസുകള്‍.204 പേര്‍ക്ക് ബുധനാഴ്ച രോഗം ഭേദമായതോടെ ആകെ രോഗമുക്തി 4,885 ആയി.
 


പ്രധാന വാർത്തകൾ
 Top