26 January Wednesday

കലിഫോർണിയയിലെ കാട്ടുതീ ; നശിച്ചത്‌ ആയിരത്തോളം സെക്വോയ മരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021


സാക്രമെന്റോ
കലിഫോർണിയയിൽ കഴിഞ്ഞ 15 മാസത്തിനുള്ളിലുണ്ടായ മൂന്ന്‌ കാട്ടുതീയിൽ ആയിരത്തോളം സെക്വോയ മരങ്ങൾ കത്തിനശിച്ചതായി യുഎസ്‌ നാഷണൽ പാർക്ക്‌ സർവീസ്‌ റിപ്പോർട്ട്‌. 13 മുതൽ 19 ശതമാനം മരങ്ങള്‍ കാട്ടുതീക്കിരയായി. സെക്വോയ ദേശീയോദ്യാനത്തിലും വനത്തിലും സെപ്‌തംബറിൽ മിന്നൽമൂലം രണ്ട്‌ പ്രാവശ്യമുണ്ടായ കാട്ടുതീയിൽ 2,261 മുതൽ 3,637 വരെ ഭീമൻ സെക്വോയ മരങ്ങൾ നശിച്ചു. ഭീമൻ സെക്വോയ മരങ്ങൾക്ക്‌ ആയിരം വർഷംവരെ ആയുസ്സുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ ഉൾപ്പെടെ ഇവിടെയാണുള്ളത്‌. 275 അടി നീളവും 36 അടി വ്യാസവുമുള്ള മരമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top